
രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’
‘രുധിരം’ ചിത്രത്തിന്റെ പ്രമോഷനായി കൊച്ചിയിലെത്തിയ അപര്‍ണ്ണ ബാലമുരളി
രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്.
ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്
നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലറാണ്
‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ്ണയുടെ ഗംഭീര പ്രകടനം ചിത്രത്തില്‍ പ്രതീക്ഷിക്കാം.
രാജ് ബി ഷെട്ടിയുടേയും അപർണയുടേയും തികച്ചും വന്യമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ട്
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്.
ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു
ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് കന്നഡയിലെ ശ്രദ്ധേയ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ്.
അപര്‍ണ അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം കിഷ്കിന്ധ കാണ്ഡം ആയിരുന്നു.
കിഷ്കിന്ധ കാണ്ഡം ഓണം റിലീസായി എത്തി വന്‍ വിജയം നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]