
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം ഗെയിം സമനിലയിൽ അവസാനിപ്പിച്ച് ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും. വലിയ ട്വിസ്റ്റുകളൊന്നുമില്ലാതിരുന്ന പത്താം ഗെയിം 36 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്. ചാംപ്യന്‍ഷിപ്പിൽ തുടർച്ചയായ ഏഴാം സമനിലയാണിത്. ആകെ മത്സരങ്ങളിൽ എട്ടാമത്തെ സമനില.
14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമാണ് ഡിങ് ലിറന് വിജയിച്ചത്. ഗുകേഷ് മൂന്നാം ഗെയിമും സ്വന്തമാക്കി. പിന്നീടു നടന്ന ഗെയിമുകളെല്ലാം സമനിലയായിരുന്നു. ശനിയാഴ്ച കറുത്ത കരുക്കളുമായാണ് ഇന്ത്യൻ താരം കളിക്കാനിറങ്ങിയത്. സമനിലയോടെ രണ്ടു താരങ്ങൾക്കും അഞ്ചു പോയിന്റു വീതമായി. ചാംപ്യൻഷിപ്പിലെ 11–ാം ഗെയിം ഞായറാഴ്ച നടക്കും.
English Summary:
World Chess Championship, D Gukesh vs Ding Liren, 10th Game Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]