ന്യൂഡൽഹി: തിബറ്റൻ ആത്മീയ നേതാവ് കുട്ടിയെ ഉമ്മവെക്കുന്ന വിഡിയോക്കെതിരെ വ്യാപക വിമർശനം. ഉമ്മവെച്ചതിനു ശേഷം തന്റെ നാവ് നക്കാൻ കുട്ടിയോട് ദലൈലാമ ആവശ്യപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. അനുഗ്രഹം തേടി കുട്ടി എത്തിയപ്പോഴാണ് കുട്ടി ചുണ്ടിൽ ചുംബിച്ചത്. തുടർന്ന് നാക്ക് പുറത്തേക്കിട്ടു കാണിച്ച ദലൈലാമ കുട്ടിയോട് അതിൽ നക്കാൻ ആവശ്യപ്പെടുകയാണ്. നിരവധി പേരാണ് തിബറ്റൻ ആത്മീയ നേതാവിന്റെ നടപടിക്കെതിരെ രംഗത്തുവന്നത്.
എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. തീർത്തും അനുചിതവും ആർക്കും നീതീകരിക്കാൻ സാധിക്കാത്തതുമായ പ്രവൃത്തിയാണ് ദലൈലാമയിൽ നിന്നുണ്ടായതെന്നും ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് വിമർശനമുയർന്നു.
ഞങ്ങളെന്താണ് കാണുന്നത്. ഇത് ദലൈലാമ തന്നെയാണോ? കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യണം-എന്ന് മറ്റൊരാൾ കുറിച്ചു. 2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണമുള്ളയാളാവണമെന്ന ദലൈലാമയുടെ പരാമർശത്തിന് എതിരെയും വിമർശമുയർന്നിരുന്നു.
പരാമർശം വിവാദമായതോടെ, ദലൈലാമ മാപ്പു പറഞ്ഞിരുന്നു. അടുത്തിടെ ദലൈലാമ എട്ടു വയസുകാരനായ മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തെരഞ്ഞെടുത്തിരുന്നു.
The post അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിൽ ഉമ്മവെച്ച് ദലൈലാമ; ബാലപീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]