
ഓമശ്ശേരി:ഓമശ്ശേരിയിൽ ഫർണിച്ചർ ഷോപ്പിൽ തീ പിടുത്തം. ഓമശ്ശേരി- താമരശ്ശേരി റോഡിലെ സബ്ഹാൻ ഫർണിച്ചർ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് ഉച്ചക്ക്12 മണിയോടുകൂടിയായിരുന്നു സംഭവം. ഫർണിച്ചറുകളും തലയിണകൾ ഉൾപ്പെടെ കത്തി നശിച്ചു. മുക്കത്തുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിന്റെ താഴെ നിലയിലെ ഗോഡൗണിലണ് തീ പിടിച്ചത്.
മൂന്നാം നിലയിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കാനായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]