
കീവ്: മുസ്ലിം സൈനികര്‍ക്കും നേതാക്കള്‍ക്കുമായി ഇഫ്താര്‍ വിരുന്നൊരുക്കി ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി. ഉക്രൈന് സൈന്യത്തിലെ മുസ്ലിംകള്ക്കും മുസ്ലിം പണ്ഡിത നേതാക്കള്‍ക്കുമാണ് വിരുന്ന് സംഘടിപ്പിച്ചത്. റഷ്യ കീഴടക്കിയ ക്രീമിയയില്‍നിന്നുള്ള മുസ്ലിം നേതാക്കളും വിവിധ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഇതാദ്യമായാണ് ഉക്രൈന് ഭരണകൂടം ഔദ്യോഗികതലത്തില്‍ റമദാനില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. തലസ്ഥാനമായ കീവിലെ പള്ളിയിലായിരുന്നു ചടങ്ങ് നടന്നത്. പരസ്പരാദരത്തിന്റെ പുതിയ സംസ്കാരത്തിനു തുടക്കമിടുകയാണെന്നാണ് ഇഫ്താറില്‍ സെലന്‍സ്കി പറഞ്ഞത്. ഉക്രൈന് യുദ്ധത്തിലടക്കം തുര്‍ക്കി, സൗദി അറേബ്യ അടക്കമുള്ള മുസ്ലിം രാജ്യങ്ങള്‍ നടത്തിയ മധ്യസ്ഥ ഇടപെടലുകള്‍ക്ക് അദ്ദേഹം പ്രത്യേക നന്ദിയും പറഞ്ഞു.
The post മുസ്ലിം സൈനികര്‍ക്കും നേതാക്കള്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കി സെലന്‍സ്കി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]