
ഗാന്ധിനഗര്‍: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ 50,000 ദലിത് ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നു. ഏപ്രില്‍ 14ന് അംബോദ്കര്‍ ജയന്തി ദിനത്തിലാണ് ഇവര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. ഒരു ലക്ഷം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതുന്നതായാണ് സംഘാടകരായ രാജ്കോട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം സൈനിക് ദള്‍ (എസ്.എസ്.ഡി) പറയുന്നത്.
ഗാന്ധിനഗര്‍ ഗാന്ധി ഗ്രൗണ്ടിലെ രാമകഥ മൈതാനിയിലാണ് ചടങ്ങ് നടക്കുക. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് ചടങ്ങിനെത്തുക. ദുംഗര്‍പൂരിലെ ഗോത്രകുടുംബങ്ങള്‍ ദീക്ഷ പരിപാടിക്കെത്തുമെന്നാണ് വിവരം. പോര്‍ബന്തറിലെ ഗ്രേറ്റ് അശോക ബുദ്ധവിഹാറിലെ ബൗദ്ധ് ഭിക്ഷു പ്രഗ്യാ രത്നയാണ് ചടങ്ങിന് നേതൃത്വം വഹിക്കുകയും ദീക്ഷ നല്‍കുകയും ചെയ്യുക. 2006ല്‍ രാജ്കോട്ടില്‍ വെച്ച് 50 ദലിത് സാമൂഹിക സേവകര്‍ രൂപകരിച്ച സംഘടനയാണ് എസ്.എസ്.ഡി. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയടക്കമുള്ള സാമൂഹിക ദുരാചാരങ്ങള്‍ ഇല്ലാതാക്കാനുമാണ് പ്രവര്‍ത്തിക്കുന്നത്.
50,000 Dalits in Gujarat to Embrace Buddhism on Ambedkar Jayanti in One of the Largest Conversion Ceremonies Ever Seen.
2028ഓടെ ഒരു കോടി ദലിത് സമുദായാംഗങ്ങള്‍ ബുദ്ധമതം സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. നിലവില്‍ 15,000 പേര് തങ്ങളുടെ ജില്ലകളിലെ കലക്ടറേറ്റില്‍ മതപരിവര്‍ത്തന അപേക്ഷ നല്‍കിയതായി എസ്.എസ്.ഡി അറിയിച്ചു. ഇവര്‍ സ്വമനസ്സാലെയാണ് മതം മാറുന്നതെന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണെന്നും പറഞ്ഞു. മതപരിവര്‍ത്തന വിവരം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും സംഘടന വ്യക്തമാക്കി.
The post ഗുജറാത്തില്‍ 50,000 ദലിത് ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]