തേസ്പുര്‍: സുഖോയ് 30 എംകെഐ യുദ്ധ വിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പുര്‍ വ്യോമ താവളത്തില്‍ നിന്നാണ് രാഷ്ട്രപതി പറന്നത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു ചടങ്ങ്. മൂന്ന് ദിവസത്തെ അസം സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി.
ഇത് ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്ന് പറക്കലിന് ശേഷം രാഷ്ട്രപതി പ്രതികരിച്ചു. ‘ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തില്‍ പറന്നത് ഏറ ആവേശകരമായ അനുഭവമായിരുന്നു. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. ഇത്തരമൊരു അവസരമൊരുക്കിയ ഇന്ത്യന്‍ എയര്‍ഫോഴ്സിനേയും എയര്‍ഫോഴ്സ് സ്റ്റേഷന് തേസ്പൂരിലെ മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രസിഡന്റ് സന്ദര്‍ശക പുസ്തകത്തിലും കുറിച്ചു.
106 സ്ക്വാഡ്രണിലെ സി.ഒ ജി.പി ക്യാപ്റ്റന്‍ നവീന്‍ കുമാറാണ് വിമാനം പറത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ ഉയരത്തിലും മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലും ആയിരുന്നു വിമാനം പറന്നത്.
റഷ്യ വികസിപ്പിച്ച ദീര്‍ഘ ദൂര യുദ്ധ വിമാനമാണ് സുഖോയ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ഇന്ത്യയില്‍ വിമാനം നിര്‍മിക്കുന്നത്.
നേരത്തെ രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം, രാം നാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍ എന്നിവരും സുഖോയ് യുദ്ധ വിമാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്.
The post യുദ്ധ വിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]