കൊച്ചി: ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിന് പുതിയ ടെണ്ടര്‍ ക്ഷണിച്ച കൊച്ചി കോര്പറേഷന്. നിലവില്‍ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികള്‍ നടത്തുകയാണ്. മുന്‍ ടെണ്ടര്‍ നല്കിയ സ്റ്റാര്‍ ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ടെന്‍ഡര്‍ കാലാവധി അവസാനിച്ചിരുന്നു. അവരുടെ കരാര്‍ നീട്ടി നല്‍കേണ്ടതില്ല എന്ന് കൊച്ചി കോര്പറേഷന് തീരുമാനിച്ചിരുന്നു.
ജൈവ മാലിന്യ സംസ്കരണം നടന്നിരുന്നുവെങ്കിലും സ്റ്റാര്‍ ഏജന്‍സിക്ക് എതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ കോര്പറേഷന് കണക്കിലെടുത്തു. തുടര്‍ന്നാണ് കഴിഞ്ഞ കൌണ്‍സില്‍ യോഗത്തില്‍ പുതിയ ടെണ്ടര്‍ പുതുതായി ക്ഷണിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. 48.56 കോടി രൂപ ചെലവ് വരുന്ന ഒരു ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാനാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യ ഘട്ട പൂര്‍ത്തിയാക്കണം എന്ന് നിബന്ധന ടെണ്ടര്‍ നോട്ടീസിലുണ്ട്. കഴിഞ്ഞ ദിവസം ക്ഷണിച്ച ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപെടുന്ന വ്യക്തിക്ക് പ്ലാന്റ് നിര്‍മിക്കാനുള്ള അവകാശം നല്‍കും. ടെണ്ടറില്‍ പ്ലാന്റ് അഞ്ച് വര്‍ഷം പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
The post ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണത്തിന് പുതിയ ടെണ്ടര്‍ ക്ഷണിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]