
കെഎസ്ഐഡിസിയിൽ അസിസ്റ്റന്റ് മാനേജർ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അസിസ്റ്റന്റ് മാനേജർ (അഞ്ച് എണ്ണം) സ്ഥിരം തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ഫിനാനൻസ് ആൻഡ് അക്കൗണ്ട്സ് (മുസ്ലിം സംവരണം-ഒന്ന്), ലീഗൽ (എസ്.സി സംവരണം- ഒന്ന്), പ്രൊജക്ട്സ് ( എൽസി/എഐ (ഒരു ഒഴിവ്)- ഹിന്ദു നാടാർ ആൻഡ് എസ്.ഐ.യു.സി നാടാർ (രണ്ട് ഒഴിവ്) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിൽ സി.എ/എ.ഐ.സി.ഡബ്ല്യു.എ യോഗ്യതയും, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
അസിസ്റ്റന്റ് മാനേജർ (ലീഗൽ) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫസ്റ്റ് ക്ലാസ് ബിരുദവും നിയമത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും/അഞ്ച് വർഷത്തെ എൽ.എൽ.ബിയിൽ ഫസ്റ്റ് ക്ലാസും, നിയമ മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്സ്) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഫസ്റ്റ് ക്ലാസ് എം.ബി.എയുമാണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് പ്രൊജക്റ്റ് അപ്രൈസൽ, ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡെവലപ്മെന്റ്, സിവിൽ കൺസ്ട്രക്ഷൻ, അനുബന്ധ എഞ്ചിനീയറിങ് മേഖല എന്നിവയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ഉദ്യോഗാർഥികൾക്ക് മികച്ച ആശയ വിനിമയ പാടവം ഉണ്ടായിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഏപ്രിൽ 28 വൈകീട്ട് അഞ്ച് മണി.
അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്ത് അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത.
പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം.
എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല.
ഫോൺ: 0472 2841471. The post കെഎസ്ഐഡിസിയിൽ അസിസ്റ്റന്റ് മാനേജർ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]