ഭക്ഷണശീലത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ചുവന്ന മാംസം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മധുരമടങ്ങിയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ വിത്ത് കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
രാവിലെ വെറുംവയറ്റില്‍ മഞ്ഞള്‍ പാല് കുടിക്കുന്നതും നല്ലതാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് ആണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
നാരുകളാല്‍ സമ്പന്നമായ ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സുകള്‍ രാവിലെ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഇ, സെലീനിയം തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ രോഗികള്‍ക്ക് നല്ലതാണ്.
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]