
സ്വന്തം ലേഖകൻ കൊച്ചി : തന്റെ അച്ഛന് ആരെയും കൊല്ലാന്‍ കഴിയില്ലെന്ന് റിപ്പര്‍ ജയാനന്ദന്റെ മകള്‍ അഡ്വ. കീര്‍ത്തി.
കൂട്ടുചേര്‍ന്ന് കളിക്കുമ്പോഴും ചീത്ത വാക്കുകള്‍ പറഞ്ഞാല്‍ ശകാരിക്കുമായിരുന്നു. കൈയക്ഷരം നന്നാക്കണമെന്ന് ഉപദേശിക്കുമായിരുന്നു.
അങ്ങനെയൊരു അച്ഛന് ഒന്‍പതുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും കീര്‍ത്തി ചോദിക്കുന്നു . കുഡുംബി സമുദായത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍.
അച്ഛന് എട്ടാം ക്ലാസ് വരെ പഠിച്ചിരുന്നു. അമ്മ പത്താം ക്ലാസ് വരെയും.
മക്കള്‍ നന്നായി പഠിക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അടുത്തിരുത്തി പഠിപ്പിക്കുകയും ചെയ്തിരുന്നു.
കൊടുങ്ങല്ലൂരില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നു. അന്ന് ജാതി മാറണം എന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു.
അതിന് അച്ഛന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒരു മോഷണക്കുറ്റം അച്ഛനെതിരേ ആരോപിച്ചിരുന്നു. അതല്ലാതെ മറ്റൊരു കേസും അച്ഛനെതിരേ ഉണ്ടായിരുന്നില്ല.
കൊലപാതകം നടത്തിയിട്ടില്ലെന്നു പറയുമ്പോഴും എന്തുകൊണ്ടാണ് അച്ഛന് ജയില്‍ ചാടിയത് എന്നത് ഒരു ചോദ്യമാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാണ് പറഞ്ഞത്.
തെറ്റ് ചെയ്യാതെ തടവിലാക്കപ്പെടുമ്പോഴുള്ള പ്രശ്നങ്ങളായിരിക്കാം അതിനു പിന്നില്‍ എന്നാണ് കരുതുന്നത് . കേസില്‍ പുനരന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇക്കാര്യം സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിക്കും. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്- കീര്‍ത്തി പറഞ്ഞു .
അതേസമയം റിപ്പർ ജയാനന്ദന്റെ കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് മകൾ വ്യക്തമാക്കി. ജയാനന്ദന്റെ 23 വയസ്സുള്ള രണ്ടാമത്തെ മകള്‍ കാശ്മീര തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്.
വിദ്യാര്‍ഥിനിയാണ്. 17 വര്‍ഷത്തിനു ശേഷം ജയാനന്ദന് തൃശ്ശൂര്‍ ജില്ലയിലെ പൊയ്യ എന്ന ഗ്രാമത്തിലെ വീട്ടിലേക്ക് എത്തുന്നത്.
ഏറെ നിയമ പോരാട്ടത്തിനൊടുവിലാണ് മാര്‍ച്ച് 22-ന് തൃശ്ശൂരില്‍ നടന്ന കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് അനുമതി ലഭിച്ചത്.
The post “ഞങ്ങള്‍ കുഡുംബി സമുദായത്തില്‍പ്പെട്ടവരാണ്..! കൂട്ടുചേര്‍ന്ന് കളിക്കുമ്പോഴും ചീത്ത വാക്കുകള്‍ പറഞ്ഞാല്‍ ശകാരിക്കുമായിരുന്നു; അങ്ങനെയൊരു അച്ഛന് ഒന്‍പതുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും; തന്റെ അച്ഛന് ആരെയും കൊല്ലാന്‍ കഴിയില്ല”..!
വെളിപ്പെടുത്തലുകളുമായി റിപ്പര്‍ ജയാനന്ദന്റെ മകള്‍ അഡ്വ. കീര്‍ത്തി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]