
യേശുവിൻ്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു. ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാനപ്പെരുനാൾ.
കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക . ഓശാന ഞായറിൻ്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥന ശുശ്രൂഷകൾ നടക്കും.
കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമാണ് ഓശാന ഞായർ. സൈത്തിൻ കൊമ്പുകൾ വീശി ജയ് വിളികളോടെയാണ് ക്രിസ്തുവിനെ ജനങ്ങൾ സ്വീകരിച്ചത്.ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്.
ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ഓരോ ഓശാന ഞായറും. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉൾപ്പെടുന്ന വിശുദ്ധവാര ചടങ്ങുകൾക്കും ഓശാന ഞായറോടെ തുടക്കമാകും.
ഏവർക്കും ഓശാന ആശംസകൾ The post ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]