ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് സ്വപ്നം കാണാത്തവരായി ആരും കാണില്ല. ചിലർക്ക് തികച്ചും അപ്രതീക്ഷിതമായി ലോട്ടറിയടിച്ച് ലക്ഷങ്ങളും കോടികളും കയ്യിൽ വന്നെന്നിരിക്കും. എന്നാൽ, മറ്റ് ചിലരാവട്ടെ കാലങ്ങൾ ലോട്ടറിയെടുത്താലും ഒന്നും കിട്ടണമെന്നില്ല. അതുപോലെ തന്നെയാണ് നറുക്കെടുപ്പുകളുടെ കാര്യവും. എന്തായാലും, സിംഗപ്പൂരിൽ വച്ച് ഒരു ഇന്ത്യൻ വംശജന് അങ്ങനെ കോടികൾ കിട്ടാനുള്ള ഭാഗ്യമുണ്ടായി.
മൂന്ന് മാസം മുമ്പ് ഭാര്യക്ക് വേണ്ടി സ്വർണം വാങ്ങാൻ പോയതാണ് ഇന്ത്യൻ വംശജനായ പ്രോജക്ട് എഞ്ചിനീയർ ബാലസുബ്രഹ്മണ്യൻ ചിദംബരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. മുസ്തഫ ജ്വല്ലറി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിൽ ബാലസുബ്രഹ്മണ്യൻ ചിദംബരത്തിന് ഒരു മില്യൺ യുഎസ് ഡോളർ (8 കോടിയിലധികം രൂപ) ആണ് സമ്മാനമായി ലഭിച്ചത്.
ഏഷ്യ വൺ പറയുന്നതനുസരിച്ച്, സ്റ്റോറിൻ്റെ വാർഷിക പരിപാടിയുടെ ഭാഗമായാണ് നറുക്കെടുപ്പ് നടന്നത്. നവംബർ 24 ഞായറാഴ്ച ടെസെൻസോണിലെ സിവിൽ സർവീസ് ക്ലബ്ബിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സ്റ്റോറിൽ കുറഞ്ഞത് 15,650 രൂപ ചിലവഴിച്ച ആർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാമായിരുന്നു. ചിദംബരം മൂന്ന് മാസം മുമ്പ് ഭാര്യക്ക് വേണ്ടി 6,000 സിംഗപ്പൂർ ഡോളർ (ഏകദേശം 3.79 ലക്ഷം രൂപ) സ്വർണ്ണം വാങ്ങുന്നതിനായി ചെലവഴിച്ചിരുന്നു.
View this post on Instagram
ഏതായാലും, അതോടെ നറുക്കെടുപ്പിൽ പങ്കെടുക്കാനായി. എന്നാൽ, ആ സമ്മാനം തനിക്ക് കിട്ടുമെന്ന് ഒരിക്കലും അയാൾ കരുതിയിരുന്നില്ല. വിശ്വസിക്കാനായില്ല എന്നാണ് ചിദംബരം പറഞ്ഞത്. അദ്ദേഹത്തിന്റെ അച്ഛന്റെ നാലാം ചരമവാർഷികദിനത്തിൽ തന്നെയാണ് ഇങ്ങനെയൊരു വാർത്തയും അദ്ദേഹത്തെ തേടിയെത്തിയത്.
എന്തായാലും, ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കോടികൾ ചിദംബരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ പോയത് ഏതായാലും നല്ല കാര്യമായി എന്നാണ് അദ്ദേഹം പറയുന്നത്.
ഹൽദിക്കുള്ള മഞ്ഞ കുർത്തയും അടിവസ്ത്രങ്ങളും മറന്ന് വരൻ, എട്ട് മിനിറ്റിനുള്ളിലെത്തിച്ച് ഇൻസ്റ്റാമാർട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]