ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ കോടികൾ വിലയുള്ള വിഗ്രഹം തിരിച്ചുപിടിച്ച് തമിഴ്നാട് പൊലീസ്. ലണ്ടനിലെ തിരുമങ്കയ് ആഴ്വാവെങ്കവിഗ്രഹം ആണ് തിരിച്ചുപിടിച്ചിരിക്കുന്നത്. തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുള്ള സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിലെ വിഗ്രഹം ആണ് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തിരിച്ചുപിടിച്ചിരിക്കുന്നത്. 1950നും 1967നും ഇടയിൽ മോഷണം പോയ 4 വിഗ്രഹങ്ങളിൽ ഒന്നാണിതെന്നാണ് കരുതുന്നത്. പിന്നീടിത് വിദേശത്തേക്ക് കടത്തുകയായിരുന്നു.
2020ലാണ് ഈ വിഗ്രഹം മോഷ്ടിക്കപ്പെട്ടുവെന്നും അതിന്റെ ഒരു മാതൃക മാത്രമാണ് ക്ഷേത്രത്തിൽ ഉള്ളതെന്നുമുള്ള വിവരം പുറത്തുവരുന്നത്. അതേ തുടർന്ന് കേസെടുക്കുകയായിരുന്നു. 1967 ൽ ഓക്സ്ഫോർഡ് മ്യൂസിയത്തിൽ ഈ വിഗ്രഹം എത്തി എന്നുള്ളതാണ് മ്യൂസിയത്തിലെ രേഖകൾ. കേസെടുത്തതിന് ശേഷം തമിഴ്നാട്ടിൽ വിഗ്രഹങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന സിഐഡി വിഭാഗം ഇത് സംബന്ധിച്ച് അന്വേഷിക്കുകയും ഓക്സ്ഫോർഡ് സർവകലാശാലയിലെ മ്യൂസിയത്തിലാണ് വിഗ്രഹം ഉള്ളതെന്ന് കണ്ടെത്തുകയുമായിരുന്നു.
പിന്നീട് തെളിവുകൾ ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് പൊലീസ് കൈമാറി. പിന്നാലെ ലണ്ടനിൽ നിന്നുള്ള സംഘം തമിഴ്നാട്ടിലെത്തി പരിശോധനകൾ നടത്തി. ആരാധനയ്ക്കായി വിഗ്രഹം വിട്ടുനൽകാമെന്ന് ഇന്ന് സർവകലാശാല പോലീസിനെ അറിയിച്ചു. വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചിലവും സർവകലാശാല വഹിക്കും. ഒരുമാസത്തിനകം വിഗ്രഹം തിരിച്ചേല്പിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മറ്റ് മൂന്ന് വിഗ്രഹങ്ങൾ അമേരിക്കയിലെ മ്യൂസിയങ്ങളിൽ ആണ്. വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിന്റെ ശ്രമഫലമാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]