
റഷ്യൃ – യുക്രെയിന് യുദ്ധത്തില്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്, പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.
യുദ്ധം 401 ദിവസം പിന്നിടുമ്ബോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് റഷ്യന്‍ മിലിട്ടറി ഡോക്ടര്‍. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വനിതകളായ മെഡിക്കല്‍ ജീവനക്കാരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിസമ്മതിക്കുന്നവര്‍ക്ക് കടുത്ത പീഡനവും മര്‍ദ്ദനവുമാണ് നേരിടേന്ണ്ടി വരുന്നതെന്നും ഡോക്ടര്‍ പറയുന്നു.
റേഡിയോ ഫ്രീ യൂറോപ്പ്/ റേഡിയോ ലിബര്‍ട്ടി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഫീല്‍ഡ് വൈഫ്’ ആകാന്‍ സമ്മതിക്കുന്നവരെ ഓഫീസര്‍മാര്‍ക്കുവേണ്ടി പാചകം ചെയ്യാനും വൃത്തിയാക്കാനും അവരെ ആനന്ദിപ്പിക്കാനും ഉപയോഗിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
തന്റെ സൈനിക യൂണിറ്റിന്റെ ചുമതലയുള്ള ഒരു കേണല്‍, പരിശീലന ക്യാമ്ബില്‍ ആയിരിക്കുമ്ബോള്‍ തന്നെ ഫീല്‍ഡ് വൈഫ് ആക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. വിസമ്മതിച്ചതിനാല്‍ തന്നെ ഉപദ്രവിച്ചു. മറ്റുള്ളവര്‍ ടെന്റുകളിലും വീടുകളിലും കിടന്നുറങ്ങുമ്ബോള്‍ ഒരു മാസത്തോളം അവര്‍ തന്നെ പുറത്തു കിടത്തി. അവരുടെ സൈനിക യൂണിറ്റില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് സ്ത്രീകളെയും കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. ഫീല്‍ഡ് വൈഫ് ആക്കപ്പെട്ട ഒരു സ്ത്രീയെ ഉദ്യോഗസ്ഥര്‍ വെടിവച്ചുവെന്നും ഇതേ തുടര്‍ന്ന് അവര്‍ വികലാംഗയായതായും ഡോക്ടര്‍ വെളിപ്പെടുത്തി.
സാധാരണ സൈനികരും അവരുടെ സീനിയര്‍ ഓഫീസര്മാര്മാരാല് ആക്രമിക്കപ്പെടുകയോ അവരെ വാക്കാല്‍ അധിക്ഷേപിക്കുകയോ ചെയ്യുന്നത് താന്‍ കണ്ടതായി ഡോക്ടര്‍ പറഞ്ഞു. മുന്‍നിരയില്‍ യുദ്ധം ചെയ്യാന്‍ വിമുഖത പ്രകടിപ്പിക്കുന്ന സൈനികരെ നഗ്നരാക്കി എലികള്‍ നിറഞ്ഞ തണുത്ത നിലവറകളില്‍ പൂട്ടിയിടാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡോക്ടര്‍ സര്‍വീസ് ഉപേക്ഷിച്ച് ഇപ്പോള്‍ പുനരധിവാസത്തിലാണ്. വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി അവര്‍ ഒരു സൈക്കോളജിസ്റ്റിന്റെ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നിരവധി യുക്രേനിയന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും റഷ്യന്‍ സൈന്യം ബലാത്സംഗം ചെയ്തതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു, 2022 ഫെബ്രുവരി 24നാണ് റഷ്യന്‍ സൈന്യം യുക്രൈയിനിലേക്ക് അധിനിവേശം നടത്തിയത്.
The post വനിതാ ജീവനക്കാരെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നു, വിസമ്മതിക്കുന്നവര്‍ക്ക് നേരിടേണ്ടത് ക്രൂര പീഡനം, വെളിപ്പെടുത്തലുമായി റഷ്യന്‍ മിലിട്ടറി ഡോക്ടര്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]