
സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ രാസമാറ്റം ഉണ്ടായെന്നും ഇതാണ് തീപിടിത്തത്തിന് കാരണമായതെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. അഞ്ച് ഇടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ തൃശൂരിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു.
ഇതാണ് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. മാർച്ച് 2ന് ആണ് ബ്രഹ്മപുരത്ത് തീപിടിക്കുന്നത്.
12 ദിവസത്തെ പ്രയത്നത്തിന് ശേഷമായിരുന്നു തീയണക്കാനായത്. നിരവധി പേരാണ് ബ്രഹ്മപുരത്ത് തീ ആളിപ്പടർന്നതിന് പിന്നാലെ കൊച്ചി വിട്ടത്.
സിനിമാതാരങ്ങളുൾപ്പെടെ സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ബ്രഹ്മപുരം പ്ലാൻറിൽ തീപിടിത്തമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം സോൺടാ കമ്പനിക്ക് ആയിരിക്കുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
54.9 കോടിയുടെ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് മാലിന്യകേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ചാണ്. പരിക്കേറ്റവർക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ അതും കരാർ കമ്പനി വഹിക്കണമെന്നും കരാറിലുണ്ട്.
110 ഏക്കർ സ്ഥലത്താണ് ബ്രഹ്മപുരം പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ചുമതല തദ്ദേശവകുപ്പിനാണെന്നും ദുരന്തനിവാരണ നിയമപ്രകാരം ഒന്നാം പിണറായി സർക്കാർ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്ക് മാലിന്യ സംസ്കരണത്തിന്റെ ചുമതല കൈമാറിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
The post ബ്രഹ്മപുരം തീപിടിത്തം: കത്തിച്ചതല്ല, സ്വയം കത്തിയത്..! ഫോറൻസിക് റിപ്പോർട്ട് പുറത്ത് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]