.news-body p a {width: auto;float: none;}
സാഹസിക കാഴ്ചകൾക്ക് പുതിയ മുഖം നൽകിയ സ്നേക്ക് മാസ്റ്റർ മഹാരാഷ്ട്രയിലെ പാമ്പുകളുടെ വിസ്മയ കാഴ്ചകളുമായി എത്തുന്നു.കേരളത്തിൽ കാണാത്ത, സ്നേക്ക് മാസ്റ്ററിലൂടെ ഇതുവരെ പരിചയപ്പെടുത്താത്ത,അപൂർവ്വയിനം പാമ്പുകളെ പിടികൂടുന്ന സാഹസിക കാഴ്ച്ചകൾ പ്രേക്ഷകരിലേക്ക്…
പാമ്പുകളെക്കുറിച്ചുള്ള പുതിയ അറിവുകളും, മഹാരാഷ്ട്രയിലെ സാഹസിക കാഴ്ചകളുമായി ലോക മലയാളികൾക്ക് സ്നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ അപൂർവ സമ്മാനം. മഹാരാഷ്ട്രയിലെ പൂനയിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കൂടെ കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയും ഉണ്ട്.
പൂനയിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന അനിലിന് രാവിലെ ഒരു കോൾ എത്തി. പശുത്തൊഴിത്തിലെ മണ്ണിനടിയിൽ കറുപ്പ് നിറമുള്ള പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ സുരേഷിന്റെ മുഖത്ത് സന്തോഷം. മണ്ണിനടിയിൽ നിന്ന് മുകളിലേക്ക് വരുന്ന കോടികൾ വിലപറയുന്ന ഇരുതലമൂരി, എത്രയും വലിയ ഇരുതലമൂരിയെ വാവ സുരേഷ് ആദ്യമായാണ് പിടികൂടുന്നത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]