.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേരെ അജ്ഞാത ബോംബ് ഭീഷണി. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. പ്രതിരോധം, കൃഷി, തൊഴിൽ തുടങ്ങി ഒമ്പത് വകുപ്പ് സെക്രട്ടറിമാർക്കെതിരെയാണ് ഭീഷണി. നിയുക്ത വൈറ്റ് ഹൗസ് ടീം അംഗങ്ങൾക്കും ഭീഷണിയുണ്ട്. പൊലീസിന് ചില വ്യാജ ഫോൺ സന്ദേശങ്ങളും ലഭിച്ചു. നിലവിൽ ആരുടെയും ജീവന് ഭീഷണിയുള്ളതായി കണ്ടെത്തിയിട്ടില്ല. എല്ലാവർക്കും സുരക്ഷ വർദ്ധിപ്പിച്ചെന്ന് എഫ്.ബി.ഐ അറിയിച്ചു.