തിരുവനന്തപുരം: സജി ചെറിയാൻെറ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻെറ അന്വേഷണം ഡിജിപി ക്രൈം ബ്രാഞ്ചിന് കൈമാറി. ഹൈക്കോടതി ഉത്തരവ് വന്ന ഒരാഴ്ച തികയുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സജി ചെറിയാന് അപ്പീൽ നൽകാനായി അന്വേഷണത്തെ സംഘത്തെ വൈകിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഡിജിപി ഉത്തരവിറക്കിയത്.
മന്ത്രിയുടെ ഭരണഘടനവിരുദ്ധ പ്രസംഗം ക്രൈം ബ്രാഞ്ചിന് കൈമാറി സത്യന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിമായി പൂർത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ്. ഡിജിപിക്കായിരുന്നു കോടതി നിർദ്ദേശം. ഉത്തരവ് കിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ പാനൽ നൽകാൻ ക്രൈം ബ്രാഞ്ച് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു. പക്ഷെ പാനൽ നൽകുന്നത് വൈകി.
ഇതിനിടെ സജി ചെറിയാൻ അപ്പീൽ സാധ്യതയിൽ നിയമോപദേശവും തേടി. അപ്പീലുളള സാധ്യതയില്ലെന്നാണ് നിയമോപദേശമെന്നാണ് സൂചന. വീണ്ടം കോടതിയിൽ നിർന്നും തിരിച്ചെടിയേറ്റാൽ രാജി ആവശ്യത്തിന് ശക്തിയേറും. സജി ചെറിയാനെ സഹായിക്കാൻ അന്വേഷണം വൈകിപ്പിക്കുന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പാനലിന് കാത്തുനിൽക്കാതെ ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ന് വൈകുന്നേരം ഡിജിപി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. ആദ്യ അന്വേഷണത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതിനാൽ മന്ത്രിയെ വെള്ളപൂശിയുള്ള റിപ്പോർട്ടായിരിക്കുമോ, കുറ്റപത്രം നൽകി ഇനി മന്ത്രി നിയപരമായി നോക്കട്ടെയെന്ന നിലപാടായിരിക്കുമോ ക്രൈം ബ്രാഞ്ചിൽ നിന്നുമുണ്ടാവുകയെന്ന് കണ്ടെറിയേണ്ടിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]