.news-body p a {width: auto;float: none;}
റാഞ്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് ജാര്‍ഖണ്ഡില്‍ അരങ്ങേറിയത്. സംഭവം പുറത്തറിഞ്ഞതാകട്ടെ മനുഷ്യമാംസവുമായി നായയെ കണ്ടെത്തിയതോടെയും. സംഭവത്തില്‍ ഇറച്ചിവെട്ടുകാരനായ പ്രതി നരേഷ് ബേംഗ്രയെ (25) പൊലീസ് പിടികൂടുകയും ചെയ്തു. ജോര്‍ദാഗ് സ്വദേശിയായ നരേഷ് തനിക്കൊപ്പം താമസിക്കുകയായിരുന്ന കാമുകി ഗംഗി കുമാരി (25)യെ വെട്ടിക്കൊലപ്പെടുത്തുകയും 50 കഷ്ണങ്ങളാക്കി മാറ്റുകയുമായിരുന്നു.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവം നടന്നതെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കശാപ്പുകാരനായ നരേഷും ഗംഗി കുമാരിയും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ജാര്‍ഖണ്ഡ് ജോര്‍ദാഗ് സ്വദേശികളായ ഇരുവരും തമിഴ്നാട്ടിലായിരുന്നു ജോലിചെയ്തിരുന്നത്. അവിടെ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍, അടുത്തിടെ നരേഷ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു. ഇതേച്ചൊല്ലി ഗംഗി കുമാരി നരേഷിനോട് വഴക്കിട്ടു. തന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും നേരത്തെ നല്കിയ പണം തിരികെവേണമെന്നും യുവതി ആവശ്യപ്പെട്ടു.
ഗംഗിയുടെ ആവശ്യം അംഗീകരിച്ച നരേഷ് അവരേയും കൂട്ടി നാട്ടിലേക്ക് എത്തി. പിന്നീട് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇറച്ചി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് ഗംഗിയുടെ മൃതദേഹത്തെ 50 കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. തുടര്‍ന്ന് വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി ശരീര അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു തെരുവനായ മാംസം ഭക്ഷിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് നരേഷിനെ കുടുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നായ മാംസം കഴിക്കുന്നത് അസാധാരണമായി തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണം വനമേഖലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് ഗംഗിയുടെ ബാഗ് ഇവിടെ നിന്ന് പൊലീസിന് ലഭിച്ചു. അതിനുള്ളില്‍ യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടയുള്ള കാര്യങ്ങളുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് നവംബര്‍ 24ന് പ്രതി നരേഷിലേക്ക് എത്തിയത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.