സിബിൽ സ്കോർ എന്താണെന്നതിനെ കുറിച്ച് ഇപ്പോൾ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കിൽ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബിൽ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്താണ് സിബിൽ സ്കോർ? ഇന്ത്യയിലെ മികച്ച സിബിൽ സ്കോർ എത്രയാണ്?
സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്പത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ് ഇത്. സിബിൽ സ്കോർ കൂടുന്നത് അനുസരിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടും.
ഇന്ത്യയിൽ, സിബിൽ സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. 720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600 മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കിൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്.
നിങ്ങൾ ഇതിനു മുൻപ് വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിട്ടുണ്ടെകിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കും. അതിനാൽ തിരിച്ചടവുകളെല്ലാം കൃത്യസമയത്താണ് എന്ന് ഉറപ്പുവരുത്തിയാൽ സിബിൽ സ്കോർ ഉയർത്താം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]