കൊച്ചി: കളമശ്ശേരിയിലെ വീട്ടമ ജെയ്സി എബ്രഹാമിന്റെ കൊലപാതകക്കേസില്‍ പ്രതി ഗിരീഷ് ബാബു കവര്‍ന്ന ഫോണുകള്‍ക്കായി പാറമടയില്‍ മുങ്ങി പരിശോധന. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി പാറമടയിലേക്ക് എറിഞ്ഞ രണ്ട് ഫോണുകളും കണ്ടെത്തി. കഴിഞ്ഞ പതിനേഴിനായിരുന്നു കളമശ്ശേരിയിലെ ഫ്ലാറ്റില്‍ ജെയ്സിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാവിലെ 10 മണിയോടെയാണ് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ പ്രതി ഗിരീഷ് ബാബുവുമായി കളമശ്ശേരി പൊലീസ് തെങ്ങോടുള്ള പാറമടയിലെത്തിയത്. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പക്കല്‍ നിന്ന് തട്ടിയെടുത്ത രണ്ട് ഫോണുകളും പാറമടയിലേക്ക് വലിച്ചെറിഞ്ഞ വിധം ഗിരീഷ് പൊലീസിന് കാണിച്ചുകൊടുത്തു. പിന്നാലെ ഫോണുകളെടുക്കാന്‍ സ്കൂബ സംഘം സ്ഥലത്തെത്തി. എല്ലാ തയ്യാറെടുപ്പുകളോടും കൂടിയുള്ള പരിശോധന ഒരു മണിക്കൂറോളം നീണ്ടു. ആദ്യ അരമണിക്കൂറില്‍ തന്നെ ഫോണുകളില്‍ ഒന്ന് കണ്ടെത്തി. പിന്നാലെ രണ്ടാമത്തെ ഫോണും മുങ്ങിയെടുത്തു.
ജെയ്സിയെ കൊന്നശേഷം പ്രതി കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ അടിമാലിയിലെ കടയില്‍ നേരത്തെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഗിരീഷ് ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൊല്ലാനുപയോഗിച്ച ഡംബല്‍ അടക്കം കണ്ടെത്തിയിരുന്നു. ഈ മാസം പതിനേഴായിരുന്നു ജയ്സി എബ്രഹാമിനെ മരിച്ച നിലയില്‍ ഫ്ളാറ്റില്‍ കണ്ടെത്തിയത്. ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ‘ആനന്ദ് ശ്രീബാല’ ഹൗസ് ഫുൾ ഷോകളുമായി മൂന്നാം വാരത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]