.news-body p a {width: auto;float: none;}
റാഞ്ചി: ജാർഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവായ ഹേമന്ത് സോറൻ (49) നാലാം തവണയാണ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എഎപി നേതാക്കളായ അരവിന്ദ് കെജ്രിവാൾ, രാഘവ് ചദ്ദ, സഞ്ജയ് സിംഗ്, ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. തുടങ്ങി അനേകം രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വിശ്വാസവോട്ടെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
81 അംഗ നിയമസഭയിൽ ജെഎംഎം നേതൃത്വം നൽകുന്ന സർക്കാരിൽ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടാകും. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രിസ്ഥാനം എന്ന ഫോർമുല പ്രകാരം ജെഎംഎമ്മിന് മുഖ്യമന്ത്രിയെ കൂടാതെ ആറും കോൺഗ്രസിന് നാലും ആർജെഡിക്ക് ഒരു മന്ത്രിസ്ഥാനവും ലഭിക്കും. സഖ്യകക്ഷിയാണെങ്കിലും സിപിഎം എംഎൽ മന്ത്രിസഭയിൽ ചേരില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി 56 സീറ്റുകൾ നേടിയാണ് ഭരണത്തുടർച്ച ഉറപ്പാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]