.news-body p a {width: auto;float: none;}
കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് നഗരസഭ. കൊച്ചിയിലെ എംഎം റോഡിൽ പ്രവർത്തിച്ചിരുന്ന ലില്ലീസ് കിച്ചൺ എന്ന കാറ്ററിംഗ് സ്ഥാപനത്തിനെതിരെയാണ് നഗരസഭ നടപടി സ്വകരിച്ചത്. സ്ഥാപനം അടച്ചുപൂട്ടുകയും ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സംഭവത്തിൽ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയും കാറ്ററിംഗ് സ്ഥാപന ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നാണ് വിദ്യാർത്ഥികൾ കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കെത്തിയത്. 104 പേരടങ്ങുന്ന സംഘത്തിലെ 75 പേർക്കും കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇക്കൂട്ടത്തിൽ അദ്ധ്യാപകരുമുണ്ടായിരുന്നു. മറൈൻ ഡ്രൈവിലെ മരിയ ടൂർസിന്റെ ബോട്ടിൽ നിന്നുമുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ഇവർക്കെതിരെ സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.