.news-body p a {width: auto;float: none;}
ഇന്ത്യൻ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ് സ്വർണം. വിവാഹം പോലുള്ള ആഘോഷങ്ങളിലാണ് സ്വർണം കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പല ചടങ്ങുകളിൽ സ്വർണം സമ്മാനമായി നൽകാറുമുണ്ട്. സ്വർണം ധരിക്കാത്ത ഇന്ത്യൻ സ്ത്രീകളും വളരെ കുറവായിരിക്കും. പതിവായി സ്വർണം അണിയുന്നവരാണ് കൂടുതൽ സ്ത്രീകളും. ഇന്ത്യൻ സ്ത്രീകൾക്ക് മൊത്തത്തിൽ എത്ര സ്വർണമുണ്ട് എന്നറിയാമോ?കണക്ക് ഞെട്ടിക്കും.
സ്വർണ ഉടമസ്ഥതയിൽ ആഗോള നേതാവായി ഇന്ത്യ മാറിക്കഴിഞ്ഞു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വനിതകളുടെ പക്കൽ മൊത്തത്തിൽ ഏകദേശം 24,000 ടൺ സ്വർണമാണുള്ളത്. ആഭരണത്തിന്റെ രൂപത്തിലുള്ള ലോകത്തിന്റെ മൊത്തം സ്വർണശേഖരത്തിന്റെ 11 ശതമാനമാണിത്. ലോകത്തെ അഞ്ച് ശക്തരായ രാജ്യങ്ങളുടെ പക്കലുള്ളതിനേക്കാൾ കൂടുതലാണിത്.
റിപ്പോർട്ട് പ്രകാരം യുഎസിന്റെ പക്കലുള്ള സ്വർണശേഖരം 8000 ടൺ ആണ്. ജർമനി 3,300 ടൺ, ഇറ്റലി 2,400 ടൺ, റഷ്യ 1,900 ടൺ എന്നിങ്ങനെയാണ് സ്വർണശേഖരമുള്ളത്. ഈ രാജ്യങ്ങളുടെ സ്വർണശേഖരം ഒരുമിച്ച് ചേർത്താൽ പോലും ഇന്ത്യൻ സ്ത്രീകളുടെ പക്കലുള്ളതിന്റെ അടുത്ത് പോലും വരില്ല.
ഓക്സ്ഫോർഡ് ഗോൾഡ് ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ 11 ശതമാനം സ്വർണവും ഇന്ത്യൻ വീടുകളിലാണുള്ളത്. യുഎസ്എ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, സ്വിറ്റ്സർലാൻഡ്, ജർമനി എന്നിവിടങ്ങളിലുള്ള സ്വർണശേഖരം ഒരുമിച്ച് ചേർത്തുവച്ചാൽ പോലും ഇത്രയും ഉണ്ടാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദക്ഷിണേന്ത്യൻ സ്ത്രീകളാണ് ഏറ്റവും കൂടുതൽ സ്വർണം സ്വന്തമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം സ്വർണത്തിൽ 40 ശതമാനവും ദക്ഷിണേന്ത്യൻ മേഖലയിലാണുള്ളത്. ഇതിൽ തമിഴ്നാടിന്റെ പക്കൽ മാത്രം 28 ശതമാനമുണ്ട്.
2020-21ലെ പഠനം പ്രകാരം ഇന്ത്യൻ കുടുംബങ്ങളുടെ പക്കൽ 21,000–23,000 ടൺ സ്വർണം ഉണ്ടായിരുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) ഇന്ത്യയുടെ ഡയറക്ടർ സോമസുന്ദരം പറയുന്നത്. 2023 ആയപ്പോഴേക്കും ഇത് 25 ദശലക്ഷം കിലോഗ്രാം അല്ലെങ്കിൽ ഏകദേശം 24,000-25,000 ടൺ വരെ ഉയർന്നു. ഇത് ഇന്ത്യയുടെ മൊത്തം ഗാർഹിക ഉൽപ്പന്നത്തിന്റെ (ജിഡിപി) 40 ശതമാനമാണ്.
ആദായ നികുതി നിയമങ്ങൾ പ്രകാരം വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാംവരെ സ്വർണം സ്വന്തമാക്കാം. അവിവാഹിതരായ സ്ത്രീയ്ക്ക് 250 ഗ്രാം സ്വർണവും സൂക്ഷിക്കാം. 100 ഗ്രാം സ്വർണം മാത്രമേ പുരുഷന്മാരുടെ പക്കൽ ഉണ്ടാകാൻ പാടുള്ളൂവെന്നും ഇന്ത്യയിലെ ആദായനികുതി നിയമങ്ങൾ വ്യക്തമാക്കുന്നു.