.news-body p a {width: auto;float: none;}
ധാക്ക: ഹിന്ദു സംഘടനയായ ഇസ്കോണിന്റെ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് ) പ്രവർത്തനങ്ങൾക്ക് നിരോധനം വേണ്ടെന്ന് ധാക്ക ഹൈക്കോടതി. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നതിനാൽ നിരോധം വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഹിന്ദു സന്യാസിയും ഇസ്കോൺ നേതാവുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിനുശേഷം വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളെത്തുടർന്ന് ഇസ്കോണിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി.
ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്. അനിഷ്ടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ചിറ്റഗോംഗ്, രംഗ്പൂർ നഗരങ്ങളിൽ അടിയന്താരവസ്ഥ ഏർപ്പെടുത്താൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്കോൺ നിരോധിക്കേണ്ട സമയമാണിതെന്നാണ് അഡീഷണൽ അറ്റാേർണി ജനറൽ കോടതിൽ പറഞ്ഞത്.
ഇന്നലെ ഇസ്കോൺ ‘മതമൗലികവാദ’ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സർക്കാർ ഹൈക്കോടതിൽ പറഞ്ഞത്. ഇസ്കോണിനെ നിരീക്ഷിക്കുന്നതായും അറ്റോർണി ജനറൽ മുഹമ്മദ് അസാദുസ്സമൻ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും ന്യൂനപക്ഷകാര്യ മന്ത്രാലയവും ഹിന്ദു സമൂഹം ആവശ്യപ്പെട്ചതിനിടെ ഇന്നലെ ചിറ്റഗോങ്ങിൽ ഒരു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടിരുന്നു. ഇസ്കോൺ ഭീകര സംഘടനയാണെന്ന് വാദിക്കുന്ന രാജ്യത്തെ ചില തീവ്ര ഗ്രൂപ്പുകൾ വിശ്വാസികൾക്കെതിരെ വധഭീഷണിയും മുഴക്കുന്നുണ്ട്. ഹിന്ദുക്കളായ സർക്കാർ ജീവനക്കാരെ നിർബന്ധിപ്പിച്ച് രാജിവയ്ക്കുന്നതായും അവരെ പീഡിപ്പിക്കുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഷേഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷമാണ് ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണം ശക്തമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിന്മയദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ഇന്ത്യ, ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ട എന്നാണ് ബംഗ്ലാദേശ് വിദേശമന്ത്രാലയം പ്രതികരിച്ചത്.ചിന്മയ് ദാസിനെ മോചനവും ഹിന്ദുക്കൾക്ക് നീതിയും ആവശ്യപ്പെട്ട് നൂറുകണക്കിന് പേരാണ് ബംഗ്ലാദേശിൽ പ്രതിഷേധിക്കുന്നത്.വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അവർ ആവശ്യപ്പെടുന്നു.