.news-body p a {width: auto;float: none;}
ഇൻഹരിഹർ നഗർ എന്ന സൂപ്പർ ഹിറ്റ് മൂവിയിലൂടെ കടന്നുവന്ന സുന്ദരനായ വില്ലനായിരുന്നു റിസബാവ. ഇന്ത്യയിലെ മുഴുവൻ മനസുകളെയും കീഴടക്കാനും കോടീശ്വരനായിട്ട് മാറുവാനുമുള്ള അവസരം തട്ടിത്തെറിപ്പിച്ച നിർഭാഗ്യവാനായിരുന്നു റിസബാവ എന്നാണ് ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ.
”ഇൻഹരിഹർ നഗർ എന്ന സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു ഞാൻ. മറ്റു പ്രൊഡ്യൂസർമാരായ ഫാസിലും അദ്ദേഹത്തിന്റെ അനുജനും സൈനിംഗ് അതോറിറ്റിയായി എന്നെയാണ് ചുമതലപ്പെടുത്തിയത്. ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിന് റിലീസിന് ശേഷം നായകപരിവേഷമാണ് ലഭിച്ചത്. വലിയ താരമുലായമുള്ള നടനായി റിസബാവ മാറി. അന്യഭാഷകളിലേക്ക് ചിത്രം നിർമ്മിക്കാൻ പല നിർമ്മാതാക്കളും തയ്യാറായി. എത്രപണം തരാനും അവരെല്ലാം തയ്യാറായിരുന്നു. ഒരു നിർബന്ധം മാത്രം മലയാളത്തിലെ വില്ലൻ തന്നെ അവിടെയും വേണം.
തമിഴിലെ റീമേക്ക് സംവിധാനം ചെയ്തത് ഞാൻ ആയിരുന്നു. ആർ.ബി ചൗദരിയാണ് നിർമ്മാണം. റിസബാവയെ നിരന്തരം ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മറ്റൊന്നിലേക്ക് അദ്ദേഹത്തെ തേടി യാത്രകൾ ചെയ്തെങ്കിലും കാണാൻ പറ്റിയില്ല. ഒടുവിൽ റിസബാവയെ കണ്ടു. എന്നാൽ എത്ര കാശ് കിട്ടിയാലും വില്ലനാകാൻ താൻ ഇല്ലെന്നും, നായകാനാകാനുള്ള ചില സിനിമകൾ വന്നിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരുപാട് നിർബന്ധിച്ചിട്ടും റിസബാവ വഴങ്ങിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പക്ഷേ റിസബാവയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. നായകനായി തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സീരിയലുകളിലേക്കും അഭിനയിക്കേണ്ടിവന്നു. ഒരിക്കൽ ഒരു ലൊക്കേഷനിൽ ഒരുമിച്ചുള്ളപ്പോൾ പലതും റിസബാവ തുറന്നു പറഞ്ഞു. സാമ്പത്തിക ബാദ്ധ്യതകൾ, ചെക്കു കേസുകൾ എല്ലാം. അടുത്ത ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമായിരുന്നു ജോൺഹോനായിയയുടെ അന്യഭാഷാ കഥാപാത്രങ്ങൾ വേണ്ടെന്ന് വച്ചതെന്ന സത്യം റിസബാവ വെളിപ്പെടുത്തി. ആ കൂട്ടുകാരൻ ആരാണെന്ന് എനിക്കറിയാം. പക്ഷേ വെളിപ്പെടുത്തുന്നില്ല.”