.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ ഡോ. ജയ് ഭട്ടാചാര്യയെ (56) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്തിന്റെ (എൻ.ഐ.എച്ച്) ഡയറക്ടർ ആയി നാമനിർദ്ദേശം ചെയ്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ഭട്ടാചാര്യയുടെ വേരുകൾ കൊൽക്കത്തയിലാണ്. യു.എസിലെ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയ ഭട്ടാചാര്യ ലോക്ക്ഡൗണുകൾക്കും മാസ്ക് കർശനമാക്കിയതിനും എതിരായിരുന്നു. സാമൂഹിക പ്രതിരോധം (ഹെർഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാൻ അപകട സാദ്ധ്യത കുറഞ്ഞ ഗ്രൂപ്പുകൾക്കിടെയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഭട്ടാചാര്യ വാദിച്ചു. എന്നാൽ വൃദ്ധരും രോഗികളും അടക്കം ദുർബല വിഭാഗത്തെ സംരക്ഷിക്കണമെന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടന ഇത്തരം വാദങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. ബയോമെഡിക്കൽ, പൊതുജനാരോഗ്യ ഗവേഷണത്തിന്റെ ഉത്തരവാദിത്വമുള്ള യു.എസ് സർക്കാരിന്റെ പ്രാഥമിക ഏജൻസിയാണ് എൻ.ഐ.എച്ച്.