.news-body p a {width: auto;float: none;}
ദുബായ്: കേരളത്തിലെ പ്രവാസികളില്‍ സിംഹഭാഗവും കുടിയേറിയിരിക്കുന്നത് ഗള്‍ഫ് മേഖലയിലേക്കാണ്. ഇതിന് പിന്നില്‍ മാത്രമാണ് അമേരിക്ക, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളുടെ സ്ഥാനം. ഗള്‍ഫ് മേഖലയിലേക്കുള്ള മലയാളിയുടെ കുടിയേറ്റവും തൊഴിലന്വേഷണവും ഇനിയും കാലങ്ങളോളം തുടരുമെന്നാണ് വിലയിരുത്തലുകള്‍. ഗള്‍ഫ് തൊഴില്‍ മേഖലയിലെ മലയാളികളുടെ 50 വര്‍ഷത്തെക്കുറിച്ചു തയാറാക്കിയ ‘ഫൈവ് ഡെക്കേഡ്സ് ഓഫ് കേരള മൈഗ്രേഷന്‍ ടു ദി ഗള്‍ഫ് കണ്ട്രീസ് 19742024’ എന്ന പുസ്തകത്തില്‍ സംസ്ഥാന ധനകാര്യ കമ്മിഷന് മുന്‍ അധ്യക്ഷന്‍ ബി.എ.പ്രകാശ് അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ മുഖ്യ വരുമാന സ്രോതസ്സായി ജിസിസി രാജ്യങ്ങള്‍ തുടരും എന്ന് തന്നെയാണ് പുസ്തകത്തില്‍ പറയുന്നത്. അതായത് കാലങ്ങളായി കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അന്നംതരുന്ന നാടായി ജിസിസി രാജ്യങ്ങള്‍ തുടരും എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണത്തിന്റെ വരവ് സമ്പദ് ഘടനയിലും തൊഴില്‍മേഖലയിലും വലിയ മാറ്റമുണ്ടാക്കിയെന്ന് തൃശൂര്‍ ജില്ലയിലെ ചാവക്കാട് വില്ലേജിലെ 95 കുടിയേറ്റ കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായി.
ഗള്‍ഫ് മേഖയില്‍ നിന്നുള്ള പണത്തിന്റെ വരവോടെ നോണ്‍ റസിഡന്‍ഷ്യല്‍ ഇന്ത്യന്‍സ് (എന്‍ആര്‍ഐ) നിക്ഷേപം കൂടുകയും ഇതിന്റെ ഭാഗമായി ബാങ്കുകളുടെ ശാഖകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് മുതല്‍ പുതിയ എയര്‍പോര്‍ട്ടുകളും നഗരവത്കരണവും വരെ സംഭവിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. നവംബര്‍ 28ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. സ്വദേശി വത്കരണം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നിരവധി പ്രവാസികളെ നാട്ടിലേക്ക് മടങ്ങേണ്ടിവരുമോയെന്ന ആശങ്കയിലാഴ്ത്തിയിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇറാഖ് യുദ്ധം, 1996-98 ലെ ഗള്‍ഫ് മാന്ദ്യം, സ്വദേശി തൊഴില്വത്ക്കരണം. 2008ലെ ആഗോള മാന്ദ്യം എന്നീ ഘട്ടങ്ങളില്‍ മാത്രമാണ് ഗള്‍ഫില്‍ നിന്ന് മലയാളികള്‍ മുന്‍പ് വലിയ തോതില്‍ മടങ്ങിയെത്തിയത്. കൊവിഡ് മഹാമാരിക്കാലത്ത് മടങ്ങിയെത്തിയ 14.71 ലക്ഷം പേരില്‍ 75 ശതമാനത്തില്‍ അധികവും പിന്നീട് മടങ്ങിപ്പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.