
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി.
രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബാലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷണങ്ങള്‍ക്കിടെയാണ് അപകടം.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ചു കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇന്‍ഡോറിലെ പട്ടേല്‍ നഗറില്‍ ബാലേശ്വര്‍ മഹാദേവ ജ്ഹുലെലാല് ക്ഷേത്രത്തിലെ രാമനവമി ആഘോഷങ്ങള്‍ക്ക് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ക്ഷേത്രക്കിണറിന് മുകളിലുള്ള സ്ലാബ് ഇടിഞ്ഞുവീണാണ് അപകടം. മുപ്പതിലേറെ പേര് കിണറ്റിലേക്ക് വീണതയാണ് വിവരം.
നാട്ടുകാരുടെയും പോലീസിന്റെയും, ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ.
ഇളയരാജ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രദേശം നല്കി.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
The post ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]