
സാങ്കേതിക സർവകലാശാലയിലെ താത്ക്കാലിക വി സി ഡോ. സിസ തോമസിന് അഡ്മിനിസ്ട്രേറ്റീവ് ട്രിബുണലിൽ നിന്ന് വൻ തിരിച്ചടി. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ധാക്കണം എന്ന് സിസ തോമസിന്റെ ആവശ്യം ട്രിബുണൽ തള്ളി . ഈ കാര്യത്തിൽ സർക്കാരിന് തുടർ നടപടിയിൽ സ്വീകരിക്കാമെന്നും ഡോ. സിസയുടെ ഭാഗം കൂടി കേൾക്കണം എന്നും ട്രിബുണൽ നിർദേശിച്ചു .
സർക്കാരിനെ മുൻകൂറായി അറിയിക്കാതെ സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഡോ.സിസയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]