
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശിക പിഎഫ് അക്കൗണ്ടിലിടാനുള്ള ഉത്തരവ് നീട്ടിവെച്ചു.ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു ആദ്യ ഉത്തരവ്.
ഇതാണ് ധനവകുപ്പ് നീട്ടിവെച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും തിരിച്ചടിയായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോള്‍ 2019 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിരുന്നു. 2019 മുതല്‍ 2021 വരെയുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നാലു ഗഡുക്കളായി പിഎഫില്‍ ലയിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഈ ഉത്തരവ് പ്രകാരം ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കേണ്ടതാണ്.
ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് പിഎഫില്‍ ഇടുന്നതിനുള്ള ഉത്തരവ് നീട്ടിവെയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നും നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ സമ്പദ് സ്ഥിതിയെ പ്രതിസന്ധിയിലാക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]