
കൊച്ചി: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി അവധിക്കാല യാത്രകള്‍ തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്.
അത്തരം യാത്രകളില്പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കഴിവതും ഒഴിവാക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ ജാഗ്രതാനിര്‍ദേശം.
പരിചയമില്ലാത്ത സ്ഥലങ്ങളില്‍ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തില്‍ ചാടിയിറങ്ങുന്നതും ഗര്‍ത്തങ്ങള്‍, ചുഴികളും, വഴുക്കുള്ള പാറക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ അതിസാഹസികത കാണിക്കാനും റീല്‍സും മറ്റും പകര്‍ത്തുന്നതിനും ശ്രമിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍ അടങ്ങുന്ന കുറിപ്പ് കേരള പോലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. The post ‘അവധിക്കാലമാണ്, വെള്ളം കണ്ടാല്‍ എടുത്തു ചാടരുത് മക്കളെ…’; മുന്നറിയിപ്പുമായി പോലീസ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]