.news-body p a {width: auto;float: none;}
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യാ പിതാവ്. രാഹുൽ ക്രൂരനാണെന്നും ശവത്തിൽ കുത്തുന്നതുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കേസ് റദ്ദാക്കിയതിന് ശേഷം താൻ വേറൊന്നിനും പോയില്ലെന്നും അവർ ഒരുമിച്ച് ജീവിക്കട്ടെയെന്ന് കരുതിയെന്നും അദ്ദേഹം പറയുന്നു. മകൾ മദനമേറ്റ് ആശുപത്രിയിലാണെന്നും എത്രയും പെട്ടെന്ന് എത്തണമെന്നും പറഞ്ഞുകൊണ്ട് തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്ക് പൊലീസാണ് വിളിച്ചുപറയുന്നത്. ഉടൻ തന്നെ അങ്ങോട്ടേക്ക് തിരിച്ചു. അർദ്ധരാത്രി ഒന്നരയ്ക്ക് ആശുപത്രിയിലെത്തി. മകളുടെ ചുണ്ടിൽ മുറിവ് കണ്ടു. തലയ്ക്കിടിച്ചെന്നും പറഞ്ഞു. ആംബുലൻസിൽ വച്ചും മകളെ രാഹുൽ മർദിച്ചു. തങ്ങൾ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാൻ രാഹുലിന്റെ അമ്മ തയ്യാറായില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
തേനേ, മോളേ എന്നൊക്കെ വിളിച്ചാണ് രാഹുൽ മകളെ വശത്താക്കിയതെന്നും മകൾ മുമ്പ് കുടുംബത്തിനെതിരെ യൂട്യൂബ് ചാനലിൽ പറഞ്ഞതൊക്കെ രാഹുൽ എഴുതിക്കൊടുത്തതാമെന്നും പിതാവ് കൂട്ടിച്ചേർത്തു.
മീൻകറിയിൽ ഉപ്പും പുളിയും ഇല്ലെന്നാരോപിച്ചാണ് എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ ഭർത്താവ് രാഹുൽ ക്രൂരമായി മർദിച്ചത്. ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണിലും മുഖത്തും പരിക്കേറ്റ യുവതിയെ തിങ്കളാഴ്ച രാത്രിയാണ് ഭർതൃവീട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് മുങ്ങിയ രാഹുലിനെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് യുവതിയും പിതാവും പരാതി നൽകിയത്. തുടന്ന് ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
മർദ്ദനവിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചെങ്കിലും പരാതിയില്ലെന്നും നാട്ടിൽ പോകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ പൊലീസ് യുവതിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഇവർ ഇന്നലെ രാവിലെ പൊലീസിൽ പരാതി നൽകി. രാഹുൽ നിരന്തരം മർദ്ദിച്ചിരുന്നെന്നാണ് നീമയുടെ പരാതി. മാതാപിതാക്കളെ ഫോൺ വിളിക്കാൻ അനുവദിക്കാറില്ല. ഫോൺ തല്ലിപ്പൊട്ടിച്ചെന്നും പരാതിയിലുണ്ട്.
രാഹുൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് ആദ്യകേസിൽ നീമയുടെ മൊഴി മാറ്റിച്ചതെന്ന് പിതാവ് അച്ഛൻ ഹരിദാസ് ആരോപിച്ചു. കോടതിവിധിക്ക് ശേഷം മകളുമായി കൂടുതൽ സംസാരിച്ചിരുന്നില്ല. വിളിച്ചാൽ രാഹുലാണ് ഫോണെടുത്തിരുന്നത്. രാഹുലിനൊപ്പം താമസിക്കില്ലെന്ന് മകൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാഹുലിനെതിരായ ആദ്യ ആദ്യ ഗാർഹിക പീഡനകേസ് ഒന്നരമാസം മുമ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭർത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് യുവതി മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു ഇത്. അതിനുശേഷം ഇരുവരും രാഹുലിന്റെ വീട്ടിൽ താമസവും തുടങ്ങി. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.