ലോകമെമ്പാടുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സ് സീരിസാണ് ‘സ്ക്വിഡ് ഗെയിം 2’. ഉദ്വേഗഭരിതമായ സീരിസിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. ബുധനാഴ്ച രാവിലെ പുറത്തുവിട്ട ട്രെയിലർ ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് യൂടൂബിൽ കണ്ടത്. ഈ വർഷം ഡിസംബർ 26 മുതല്‍ സീരിസ് സംപ്രേഷണം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു.
സ്ക്വിഡ് ഗെയിം വിജയിച്ച് മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് പകരം പ്ലെയർ 456 ഒരു പുതിയ പദ്ധതിയുമായി തിരിച്ചെത്തുന്നുവെന്നാണ് ഔദ്യോഗിക സംഗ്രഹത്തിൽ പറയുന്നത്. 45.6 ബില്യൺ സമ്മാനത്തുക നേടുന്നതിനായി പുതിയ കളിക്കാരുമൊക്ക് അവൻ വീണ്ടും നിഗൂഢമായ അതിജീവന ഗെയിമിലേക്ക് കടക്കുന്നതായും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നു.
ലോകമെമ്പാടും സൂപ്പർഹിറ്റായി മാറിയ സീരിസായിരുന്നു ‘സ്ക്വിഡ് ഗെയിം’. സീരിസിൻ്റെ വസ്ത്രങ്ങളും സംഗീതവും എല്ലാം ഹിറ്റായി. നിരവധി പുരസ്കാരങ്ങളും ‘സ്ക്വിഡ് ഗെയിം’ സ്വന്തമാക്കി. ഇന്ത്യയുള്‍പ്പടെ 185 രാജ്യങ്ങളിലാണ് സര്‍വൈവല്‍ ഡ്രാമയായ സ്ക്വിഡ് ഗെയിം പോപ്പുലര്‍ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ഗ്ലോബല്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ പരമ്പരയും സ്ക്വിഡ് ഗെയിമാണ്. ഹ്വാങ്- ഡോങ്-യുകിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സ്ക്വിഡ് ഗെയിം റിലീസ് ചെയ്ത ആദ്യമാസം മാത്രം 1.65 ബില്യണിലധികം കാഴ്ചക്കാരെയാണ് നേടിയത്. കൊറിയന്‍ താരം ഗോങ്ങ് യൂ ആയിരുന്നു പ്രധാനതാരം.
കടത്തിൽ മുങ്ങിയ ആളുകളെ വമ്പൻ സമ്മാനത്തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അപകടകരമായ ഗെയിമുകൾ കളിക്കാൻ നിർബന്ധിതരാക്കുന്നതാണ് സ്ക്വിഡ് ഗെയിം ചർച്ച ചെയ്യുന്ന വിഷയം. ഹ്വാങ് ഡോങ്-യുക് തന്നെയാണ് സീരീസിന്റെ നിർമാണവും രചനയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]