
തച്ചമ്ബാറ: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്ബാറ,ചൂരിയോട്,ചിറക്കല്‍ പടി റോഡില്‍ മണ്ണുനിറച്ച ടിപ്പറുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ മണ്ണ് പായ കൊണ്ടുപോലും മൂടാതെ നിരന്തരമായി മണ്ണ് കൊണ്ടുപോകുന്നു.
ടിപ്പറില്‍ മണ്ണ് തുറന്നിട്ട് കൊണ്ടുപോകുന്നത് കാരണം ബസ് യാത്രക്കാരുടെയും മറ്റും കാല്‍നട സഞ്ചാരികളുടെയും കണ്ണില്‍ മണ്ണ് പെട്ട് അലര്‍ജി സംബന്ധമായ രോഗങ്ങളും വരുന്നതിനാല്‍ വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്.
ബൈക്കില്‍ യാത്ര ചെയ്യുന്നവരില്‍ പലരുടെയും കണ്ണില്‍ മണ്ണ് പറന്ന് കണ്ണില്‍ പെടുന്നത് മൂലം ചിലര്‍ സമീപത്തു തന്നെ വണ്ടി നിര്‍ത്തുകയും ചിലര്‍ മണ്ണുമായി പോകുന്ന വാഹനത്തെ മറികടക്കാന്‍ വേണ്ടി അതിവേഗതയില്‍ പോകുകയും ചെയ്യുന്നു.നിരന്തരമായി ഇത്തരത്തില്‍ വാഹനങ്ങള്‍ മണ്ണുമായി പോകുന്നുണ്ടെങ്കിലും അധികാരികള്‍ വേണ്ട നടപടി എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
The post കണ്ണില്‍ മണ്ണിട്ട് ടിപ്പറുകളുടെ കുതിച്ചോട്ടം ; പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മണ്ണും കല്ലും വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് സുരക്ഷിതത്വം ഇല്ലാതെ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]