നിരവധി കാരണങ്ങളാല്‍ വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകളെ ബാധിക്കാം. വെള്ളം ധാരാളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം വൃക്കകളെ ബാധിക്കാം. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക.
മൂത്രമൊഴിക്കാനുള്ള തോന്നലിനെ അവഗണിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം.
പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.
മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]