ന്യൂഡൽഹി∙ സൗദിയിലെ ജിദ്ദയിൽ ഇന്നലെ സമാപിച്ച ഐപിഎൽ താരലേലത്തിൽ വൻ വാർത്താപ്രാധാന്യം നേടി 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രായവുമായി ബന്ധപ്പെട്ട് വിവാദം. വൈഭവിനു 13 വയസ്സേയുള്ളൂവെന്ന് പറയുന്നത് തട്ടിപ്പാണെന്ന ഒരു വിഭാഗം ആളുകളുടെ ആരോപണം തള്ളി പിതാവ് സഞ്ജീവ് സൂര്യവംശി രംഗത്തെത്തി. വൈഭവ് ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനയ്ക്ക് വിധേയനാകാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘എട്ടര വയസ്സുള്ള സമയത്ത് അവൻ ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായതാണ്. ഇന്ത്യയ്ക്കു വേണ്ടി ഇതിനകം അണ്ടർ 19 ടീമിലും അവർ കളിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് ആരെയും ഭയമില്ല. വീണ്ടും പരിശോധനയ്ക്ക് വിധേയനാകുന്നതിനും എതിർപ്പില്ല’ – വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി പറഞ്ഞു.
‘‘എന്റെ മകന്റെ കഠിനാധ്വാനത്തിനു ലഭിച്ച പ്രതിഫലമാണിത്. എട്ടു വയസ് പ്രായമുള്ളപ്പോൾത്തന്നെ അവൻ ജില്ലാ തലത്തിൽ അണ്ടർ 16 വിഭാഗത്തിൽ തിളങ്ങിയിരുന്നു. ഞാനാണ് അവനെ ക്രിക്കറ്റ് പരിശീലനത്തിനായി സമസ്തിപ്പുരിലേക്ക് കൊണ്ടുപോയിരുന്നത്. അതിനായി സ്ഥലം പോലും വിറ്റു. ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളുണ്ട്’ – സഞ്ജീവ് പറഞ്ഞു.
Watch 13 year old vaibhav suryavanshi’s quick fire 82 runs against Australia u19
RR picks him for 1.10 Cr pic.twitter.com/7mMvKHtbvv
— ICT Fan (@Delphy06) November 25, 2024
13–ാം വയസ്സിൽ ഐപിഎൽ ലേലപ്പട്ടികയിൽ ഇടംപിടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാംദിനത്തിൽ ബിഹാറിൽനിന്നുള്ള അദ്ഭുത ബാലനെ സ്വന്തമാക്കാൻ രാജസ്ഥാൻ ചെലവിട്ടത് 1.10 കോടി രൂപ. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ കഴിഞ്ഞമാസം സെഞ്ചറി നേടിയ വൈഭവ്, രാജ്യാന്തര മത്സരത്തിൽ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു. ഒരു ഐപിഎൽ ടീമിൽ അംഗമാകുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടവും ഇന്നലെ വൈഭവിന് സ്വന്തമായി.
English Summary:
Vaibhav Suryavanshi’s father defends 13-yr-old IPL crorepati over age fraud controversy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]