ചെന്നൈ: ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ദേവസ്വം ചട്ടത്തിൻ്റെ പത്താം വകുപ്പ് പ്രകാരം , അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിട്ടു. കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈൽ എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. കപലീശ്വരം കോളേജ് , ക്ഷേത്രത്തിൻ്റെ നിയന്ത്രണത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]