ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹുവിന് ഉൾപ്പെടെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടല്ല, വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഖമേനി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ഗാലന്റിനും ഹമാസ് നേതാവായ ഇബ്രാഹിം അൽ മസ്റിക്കും എതിരെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളാണെന്നും അറസ്റ്റ് വാറണ്ടിന് പകരം വധശിക്ഷ തന്നെ നൽകണം എന്നാവശ്യപ്പെട്ട് ഖമേനി രംഗത്തെയിരിക്കുന്നത്.
ഗാസയിലെ സാധാരണ ജനങ്ങൾക്കെതിരായ വ്യാപക ആക്രമണങ്ങളുടെ ഭാഗമായി കൊലപാതകം, പീഡനം, പട്ടിണി എന്നിവയുൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഉത്തരവാദികൾ നെതന്യാഹുവും യോവ് ഗാലൻ്റും ആണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ഐസിസി ജഡ്ജിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഐസിസിയുടെ നിരീക്ഷണം ലജ്ജാകരവും അസംബന്ധവുമാണെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്. ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ഇസ്രായേൽ നിരസിക്കുകയും ചെയ്തു. നിലവിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]