ബോളിവുഡിലെ എക്കാലത്തെയും പ്രിയ നടിയാണ് മാധുരി ദീക്ഷിത്. ഈ പ്രായത്തിലും താരത്തിന്റെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഏറെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗോള്‍ഡന്‍ ഗൗണില്‍ മനോഹരിയായിരിക്കുകയാണ് മാധുരി ദീക്ഷിത്. ഗോള്‍ഡന്‍ വര്‍ക്കുകളാല്‍ നിറഞ്ഞ ലോങ് ഗൗണ്‍ ആണ് താരത്തിന്റെ വേഷം. സ്വിക്വന്സുകളും സെറി വര്‍ക്കുകളുമാണ് ഗൗണിന്റെ പ്രത്യേകത. പോണി ടെയ്ല് ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പും ആണ് ഇതിനൊപ്പം താരം തിരഞ്ഞെടുത്തത്. പച്ച, വെള്ളം നിറങ്ങളിലുള്ള കല്ലുകള്‍ പതിപ്പിച്ച കമ്മലാണ് മാധുരി ഇതിനൊപ്പം പെയര്‍ ചെയ്തത്.
താരം തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് മാധുരിയുടെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും.
View this post on Instagram
ഇതിന് മുമ്പ് കറുപ്പ് നിറത്തിലുള്ള മനോഹരമായ സാരിയിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. കറുപ്പില്‍ ഗോള്‍ഡന്‍ എംബ്രോയിഡറിവര്ക്കുകളുളള സാരിക്കൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ബ്ലൌസായിരുന്നു താരം പെയര്‍ ചെയ്തത്.
View this post on Instagram
Also read: കസവുസാരി സ്കര്‍ട്ടിനൊപ്പം ബ്ലേസര്‍; കിടിലന്‍ ലുക്കില്‍ സന്യ മൽഹോത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]