
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ഒട്ടേറെ ജീവിതശൈലീ രോഗങ്ങളെ വിളിച്ചു വരുത്തുന്നത്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണവും അത് തന്നെയാണ്.
കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്: ബട്ടറാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പും സോഡിയവും ധാരാളം അടങ്ങിയ ബട്ടര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.
രണ്ട്: ഐസ്ക്രീം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ മില്‍ക് ഫാറ്റും കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.
അതിനാല്‍ ഇവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം. മൂന്ന്: വെളിച്ചെണ്ണയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഇവയും അധികമായാല്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. നാല്: റെഡ് മീറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഇറച്ചി, പന്നിയിറച്ചി, മാട്ടിറച്ചി എന്നിവയിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
അഞ്ച്: ഫ്രെഞ്ച് ഫ്രൈസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉപ്പ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുള്ള ഇവയും കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.
The post ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങള്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]