
.news-body p a {width: auto;float: none;} കൊച്ചി: കളമശേരിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണം നടത്തിയാണെന്ന് പൊലീസ്. കൊലപാതകത്തിൽ ഇൻഫോപാർക്ക് ജീവനക്കാരനും തൃക്കാക്കര സ്വദേശിയുമായ ഗിരീഷ് ബാബു, സുഹൃത്തായ ഖദീജ എന്നിവരെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.
പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി എബ്രഹാമിനെയാണ് നവംബർ 17ന് കൂനംതൈയിലെ അപ്പാർട്ടിമെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ജെയ്സിയുടെ സുഹൃത്താണ് ഗിരീഷ് ബാബു.
ജെയ്സിയുടെ സ്വർണവും പണവും കവരുന്നകിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ഗിരീഷ് ബാബു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാനായിരുന്നു കവർച്ചയ്ക്ക് പ്രതികൾ ശ്രമിച്ചത്.
ജെയ്സിയുടെ സ്വർണവും പണവും കവരുന്നതിന്വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ഗിരീഷ് ബാബുപോലീസിന് നൽകിയ മൊഴി. സാമ്പത്തിക ബാധ്യതകൾ തീർക്കാനായിരുന്നു കവർച്ചയ്ക്ക് പ്രതികൾ ശ്രമിച്ചത്.
ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ്പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. കൊലനടന്ന ദിവസം അപ്പാർട്ട്മെന്റിൽ എത്തിയ ഗിരീഷ്ബാബു ജെയ്സിക്കൊപ്പം മദ്യപിച്ചു.
ജെയ്സ് അബോധാവസ്ഥായിൽ ആയതോടെ ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജെയ്സിയുടെ സ്വർണവളകളും മാലയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.
പണവും സ്വർണവും ജെയ്സിയുടെ പക്കൽ ഉണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് ഇയാൾ അപ്പാർട്ട്മെന്റിൽ എത്തിയത്. ഹെൽമറ്റ് ധരിച്ച് ബാഗുമായി അപ്പാർട്ട്മെന്റിൽ ഗിരീഷ് എത്തുന്നതിന്റെയും തിരികെ വസ്ത്രം മാറി ഹെൽമറ്റ് ധരിച്ച് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾപൊലീസിന് ലഭിച്ചിരുന്നു.
അപ്പാർട്ടുമെന്റിലെ ഈ ദൃശ്യങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണം നടന്നത്.ജെയ്സിയുടെ തലയിൽ പത്തോളം മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവദിവസം പൊലീസ് പറഞ്ഞിരുന്നു. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച യുവാവ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാർട്ട്മെന്റിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുന്നതായി കണ്ടെത്തി.
12.50ന് ഇയാൾ തിരികെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്പോഴും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു.
ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്. പെരുമ്പാവൂർ സ്വദേശിയാണ് ജെയ്സിയുടെ ഭർത്താവ്.
നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്സി അകന്നാണ് കഴിയുന്നത്. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ കാനഡയിലുള്ള ജെയ്സിയുടെ മകൾ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]