കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ വൈകാറുണ്ട്.
ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കാലുകളിലെ നീര് ഫാറ്റി ലിവര്‍ രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട സൂചനയാണ്.
വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറുവേദന, വയറിന് ഭാരം തോന്നുക, വയറിലെ വീക്കം, വലുതായ കരള്‍ തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം.
ചര്‍മ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണമാകാം.
മൂത്രത്തിലെ നിറവ്യത്യാസത്തെയും നിസാരമായി കാണേണ്ട.
മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം.
അമിത ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ടും ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]