കൊച്ചി : എറണാകുളം അങ്കമാലിയിലെ കൂൾബാറിൽ പലഹാരങ്ങളുടെ പേരിൽ അടി. സാധാരണ നൽകുന്ന കണക്കിന് പലഹാരങ്ങൾ വേണ്ടെന്നും കുറച്ചു മതിയെന്നും കടയുടമ അറിയിച്ചെന്ന് ജീവനക്കാരൻ പലഹാരം വിതരണം ചെയ്യുന്ന ആളെ അറിയിച്ചതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായത്. പലഹാരം കുറച്ച് മതിയെ തർക്കമുണ്ടാവുകയും പലഹാര വിതരണക്കാരനായ ബിജു ജീവനക്കാരൻ ശാലുവിനെ മർദിക്കുകയും ആയിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ കൂൾബാറിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടിപിടി ഉണ്ടായത്. പലഹാര വിതരണക്കാരനായ ബിജുവിനെതിരെ അങ്കമാലി പോലീസ് കേസെടുത്തിട്ടുണ്ട്.
ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസിന് തകരാർ; എത്തിക്കാൻ വൈകി, തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]