ലക്നൌ: ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17ായി. നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഡോ നരേന്ദ്ര സിംഗ് സെൻഗാർ വിശദമാക്കുന്നത്. അഗ്നിബാധയുണ്ടായ അതേ ദിവസം 10 നവജാത ശിശുക്കളാണ് മരിച്ചത്.
ഏഴ് പേർ മറ്റ് അസുഖങ്ങളേ തുടർന്നാണ് മരിച്ചത്. ശനിയാഴ്ച മരിച്ച രണ്ട് കുട്ടികളുടേയും മരണ കാരണമായത് മറ്റ് അസുഖങ്ങളാണെന്നാണ് മെഡിക്കൽ കോളേജ് സ്ഥിരീകരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടു നൽകി. ഈ രണ്ട് കുട്ടികൾക്കും ജനിച്ച സമയത്തെ ഭാരം 800 ഗ്രാം മാത്രമായിരുന്നുവെന്നും ഇരുവർക്കും ഹൃദയത്തിൽ ദ്വാരമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ മാധ്യമങ്ങളോട് വിശദമാക്കിയത്.
നവംബർ 15 രാത്രിയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിൽ തീപിടിത്തമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തിൽ മരിച്ചത്. 54 കുഞ്ഞുങ്ങളാണ് അപകട സമയത്ത് ഐസിയുവില്‍ ഉണ്ടായിരുന്നത്. 10 കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐസിയുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്നാണ് ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തിയത്.
മരിച്ചവരിൽ 1.2 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന ഒരു കുഞ്ഞ് മാസം തികയാതെ ജനിക്കുകയും ഹൈപ്പോടെൻഷൻ, താഴ്ന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മരിച്ചത്. മറ്റൊരു കുഞ്ഞ് അണുബാധയ്ക്കും രക്തം കട്ടപിടിക്കുന്നതിനും കാരണമാകുന്ന ഡിസെമിനേറ്റഡ് ഇൻട്രാവാസ്കുലർ കോഗ്യുലേഷൻ എന്ന അവസ്ഥയ്ക്കും കീഴടങ്ങി. 1.2 കിലോ ഭാരമുള്ള മാസം തികയാതെ ജനിച്ച മൂന്നാമത്തെ കുഞ്ഞ് ശ്വാസതടസ്സം മൂലമാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]