ദില്ലി: ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആർജെഡിക്കും, സിപിഐഎംഎലിനും ഓരോ മന്ത്രിസ്ഥാനങ്ങളും നൽകിയേക്കും. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുന്നത്.
ജാർഖണ്ഡിൽ വമ്പൻ വിജയം നേടി അധികാരത്തില്‍ പ്രവേശിക്കുയാണ് ഇന്ത്യ മുന്നണി. 56 സീറ്റുകളാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസിന് 16 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ നേടാനായത്. എല്ലാ പാർട്ടികളുടെയും പിന്തുണ നേടി കൊണ്ടാണ് ഹേമന്ത് സോറൻ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്. മന്ത്രിസഭ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ദില്ലിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം.
Also Read: ആരാകും മുഖ്യമന്ത്രി? സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; നാളെ സത്യപ്രതിജ്ഞയ്ക്ക് സാധ്യത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]