ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രായേൽ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിലെ അഷ്ദോദ് നാവിക താവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.വടക്കൻ ഇസ്രായേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്ടൈലുകളിൽ പലതും തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.
വടക്കൻ തെൽ അവീവിലെ നെതന്യ, ഹെർസിലിയ എന്നിവിടങ്ങളിൽ സൈറൺ മുഴക്കി. വെടിനിർത്തൽ ചർച്ചകൾക്ക് ശ്രമം നടക്കുന്നതിനിടെ, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരുന്നു. പിന്നാലെയാണ് ഹിസ്ബുല്ലയും ആക്രമിച്ചത്.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]