
റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
കുഴഞ്ഞുവീണ ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ് ജോലികൾ ചെയ്യുകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. പരേതരായ നടരാജന്റെയും സതീദേവിയുടേയും മകനാണ് അനിൽ. ഭാര്യ: അനിത, ഏകമകൾ: അശ്വതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]