.news-body p a {width: auto;float: none;}
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നയാളെ എക്സെെസ് പിടികൂടി. തലശേരി ശിവപുരം സ്വദേശി നസീർ പി വി (45) ആണ് പിടിയിലായത്. ഇയാളുടെ വാഹനത്തിൽ നിന്ന് 9.773 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കണ്ണൂർ എക്സെെസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
അതേസമയം, കഴിഞ്ഞ ദിവസം കഞ്ചാവ് ചെറുപൊതികളിലാക്കി ചില്ലറവില്പന നടത്തുന്ന ആൾ വർക്കല എക്സൈസിന്റെ പിടിയിലായി. നാവായിക്കുളം തോട്ടുംകര പുത്തൻവീട്ടിൽ അശോക (54)നാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെ നാവായിക്കുളം ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് നാവായിക്കുളം, കല്ലമ്പലം, ആറ്റിങ്ങൽ ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് വടക്കേവയൽ ജംഗ്ഷനിൽ വച്ച് 1.5 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.
വർക്കല സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ.സുദർശനൻ, ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ രതീശൻ ചെട്ടിയാർ, വിജയകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ലിബിൻ, അരുൺമോഹൻ, സിവിൽ എക്സൈസ് ഓഫീസർ രതീഷ്. എം.ആർ, എക്സൈസ് ഡ്രൈവർ രഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]